Month: ഫെബ്രുവരി 2022

എളിമയുള്ള ഒരു ഭാവം

"കൈകൾ  പുറകിൽ കെട്ടുക. അപ്പോൾ എല്ലാം ശരിയാകും." ഒരു ഗ്രൂപ്പിനോട് സംസാരിക്കുവാൻ തുടങ്ങുന്നതിനുമുമ്പ് ജാന്റെ ഭർത്താവ് അവൾക്ക് എപ്പോഴും നൽകുന്ന സ്നേഹപൂർണ്ണമായ ഉപദേശമാണിത്. ആളുകളിൽമതിപ്പുളവാക്കുന്നതിനും ഒരു സാഹചര്യം നിയന്ത്രിക്കേണ്ടിവരുമ്പോഴുംഒക്കെ, അവൾ ഈരീതിയിൽനിന്നു,കാരണം ഇത് മറ്റുള്ളവരെനന്നായി ശ്രദ്ധിക്കുവാനും ശ്രവിക്കുവാനും സഹായിച്ചു. മറ്റുള്ളവരെ സ്നേഹിക്കുവാനും എളിമയുള്ളവളായിരിക്കുവാനും പരിശുദ്ധാത്മാവിന് അവളെ വിധേയപ്പെടുത്തുവാനുംസ്വയം ഓർമ്മപ്പെടുത്തുവാൻ അവൾ ഇത് ഉപയോഗിച്ചു.

എല്ലാം ദൈവത്തിൽ നിന്നാണ് വരുന്നതെന്ന ദാവീദ് രാജാവിന്റെ വീക്ഷണമാണ് എളിമയെക്കുറിച്ചുള്ള ജാനിന്റെ അടിസ്ഥാനം. ദാവീദ് ദൈവത്തോട് പറഞ്ഞു, “നീ എന്റെ കർത്താവാകുന്നു; നിന്നെക്കൂടാതെ എനിക്ക് ഒരു നന്മയും ഇല്ല "(സങ്കീ. 16: 2). ദൈവത്തെ വിശ്വസിക്കുവാനും അവന്റെ ഉപദേശം തേടുവാനും അവൻ പഠിച്ചു: "രാത്രികാലങ്ങളിലും എന്റെ അന്തരംഗം എന്നെ ഉപദേശിക്കുന്നു." (16:7) ദൈവം തന്റെ വലത്തുഭാഗത്തുള്ളതുകൊണ്ടു താൻ കുലുങ്ങിപ്പോകയില്ലന്ന് അവനറിയാമായിരുന്നു. (16:8). തന്നെ സ്നേഹിക്കുന്ന ശക്തനായ ദൈവത്തിൽ ആശ്രയമർപ്പിച്ചിരുന്നതിനാൽ സ്വയപ്രശംസഒട്ടുമില്ലായിരുന്നു.

നിരാശ തോന്നുമ്പോൾ നമ്മെ സഹായിക്കുവാനോ വിഷമം തോന്നുമ്പോൾ നമുക്ക് വാക്കുകൾ നൽകുവാനോ നാം എല്ലാ ദിവസവും ദൈവത്തിങ്കലേക്ക് നോക്കിയാൽ, നമ്മുടെ ജീവിതത്തിൽ അവൻ അത്ഭുതം പ്രവർത്തിക്കുന്നത് നമ്മൾ കാണും. ജാൻ പറയുന്നു:“നാം ദൈവവുമായി പങ്കുചേരുമ്പോൾ, അവൻ സഹായിക്കുന്നതിനാൽ, ഏതു കാര്യവും നന്നായി ചെയ്യുവാൻ കഴിയും എന്നു നമുക്ക് മനസ്സിലാകും.”

നമുക്ക് മറ്റുള്ളവരെ സ്നേഹത്തോടെ നോക്കാം,താഴ്മയുടെഭാവമായി കൈകൾ പുറകിൽ കെട്ടി,  എല്ലാം ദൈവത്തിൽ നിന്നാണ് വരുന്നതെന്ന് ഓർക്കാം.   

എന്തുകൊണ്ടാണ് ത്രിത്വം പ്രാധാന്യമുള്ളതാകുന്നത് ?

ഒരു ദൈവത്തിൽ വിശ്വസിക്കുന്നു എന്നാണ് ക്രിസ്ത്യാനികൾ പറയുന്നത്; ഏക ദൈവത്തിൽ. എന്നാൽ അവിടുന്ന് മൂന്ന് വ്യക്തികളാണ്: പിതാവും പുത്രനും പരിശുദ്ധാത്മാവും. ഇത് ഏറ്റവും ചിന്താകുഴപ്പമുണ്ടാക്കുന്നതാണ്.

ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിൻ മത്തായി 28:19 ഊന്നൽ കൊടുക്കുന്നു

ത്രിത്വത്തെ കുറിച്ച് മനസ്സിലാക്കാൻ ശ്രമിക്കുന്നത് വളരെ കുഴപ്പിക്കുന്നതാണ്, അതിന് മുതിരുന്നത് ശരിക്കും ആവശ്യമാണോ എന്ന് തോന്നി പോകും. ദൈവവുമായുള്ള നമ്മുടെ ബന്ധത്തിൽ ത്രിത്വം ശരിക്കും എന്ത് വ്യത്യാസമാണ് ഉണ്ടാക്കുന്നത്? ദൈവശാസ്ത്രത്തിന്റെ ഈ ബുദ്ധിമുട്ടുള്ള ഭാഗത്തെ കുറിച്ച് നാം ചിന്തിക്കുന്നുണ്ടോ എന്നത് പ്രധാനമാണോ?

ഉയർപ്പിനു ശേഷം സകല…

എവിടെയായാലും നാം സ്നേഹിക്കുക

ഒരു അവധിക്കാലത്ത് ഞാൻ ഒരു തടാകത്തിന്റെ അരികിൽ ഇരുന്ന് എന്റെ ബൈബിൾ വായിക്കുകയും ഭർത്താവ് മീൻ പിടിക്കുന്നത് കാണുകയും ചെയ്തു കൊണ്ടിരുന്നു. മീൻ പിടിക്കുവാൻ ഒരു വ്യത്യസ്ത ഇര ഉപയോഗിക്കുവാൻ നിർദ്ദേശിച്ചുകൊണ്ട് ഒരു യുവാവ് ഞങ്ങളുടെ അടുത്തു വന്നു. വളരെ അസ്വസ്ഥനായി കാണപ്പെട്ട അയാൾ പറഞ്ഞു, "ഞാൻ ജയിലിലായിരുന്നു". അവൻ എന്റെ ബൈബിൾ നോക്കി നെടുവീർപ്പിട്ടു, "എന്നെപ്പോലുള്ളവരുടെ കാര്യത്തിൽ യഥാർത്ഥത്തിൽദൈവത്തിന്പരിഗണനയുണ്ടെന്ന് നിങ്ങൾ കരുതുന്നുണ്ടോ?"

ഞാൻ മത്തായി 25 എടുത്തു, യേശു തന്റെ അനുയായികൾ ജയിലിൽ കഴിയുന്നവരെ സന്ദർശിക്കുന്നതിനെക്കുറിച്ച് സംസാരിച്ചത് ഉറക്കെ വായിച്ചു.

"അങ്ങനെ പറയുന്നുണ്ടോ? ജയിലിലായിരിക്കുന്നവരെക്കുറിച്ച്? "തടവിൽ കഴിയുന്ന തന്റെ മക്കളോടു കാണിക്കുന്ന ദയയെ, ദൈവത്തോടുള്ള വ്യക്തിപരമായ സ്നേഹമായി അവൻ കണക്കാക്കും (25:31-40) എന്നു ഞാൻ പങ്കുവച്ചപ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞു.

"എന്റെ മാതാപിതാക്കൾ എന്നോട് ക്ഷമിക്കുമെന്ന് ഞാൻ കരുതുന്നു." അവൻ തല താഴ്ത്തി. "ഞാൻ ഉടനെ വരാം." അവൻ പോയി പെട്ടെന്ന് തിരിച്ചെത്തി. അവന്റെ കീറിപ്പറിഞ്ഞ ബൈബിൾ എന്റെ കയ്യിൽ തന്നിട്ടു പറഞ്ഞു, "ആ വാക്യങ്ങൾ എവിടെയാണെന്ന് എന്നെ കാണിക്കുമോ?"

ഞാൻ അതു കാണിച്ചു കൊടുത്തു. അവനും മാതാപിതാക്കൾക്കും വേണ്ടി പ്രാർത്ഥിക്കുമ്പോൾ ഞാനും എന്റെ ഭർത്താവും അവനെ കെട്ടിപ്പിടിച്ചു. തമ്മിൽ ബന്ധപ്പെടാനുള്ള വിവരങ്ങൾ ഞങ്ങൾ പരസ്പരം കൈമാറി. ഞങ്ങൾ അവനുവേണ്ടി തുടർച്ചയായിപ്രാർത്ഥിച്ചുകൊണ്ടിരുന്നു.

ചിലപ്പോൾ, നമ്മൾ ആരാലും സ്നേഹിക്കപ്പെടാത്തവരായി, സ്വീകരിക്കപ്പെടാത്തവരായി, ശാരീരികമായും മാനസികമായും തടവിലാക്കപ്പെട്ടവരെ പോലെ അനുഭവപ്പെടും (25:35-36). ആ സമയത്ത്, ദൈവത്തിന്റെ സ്നേഹപൂർണ്ണമായ അനുകമ്പയുടെയും ക്ഷമയുടെയും ഓർമ്മപ്പെടുത്തലുകൾ നമുക്ക് ആവശ്യമാണ്. ഇത്തരത്തിലുള്ള  വികാരങ്ങളുമായി പോരാടുന്നവരെ താങ്ങുവാനുള്ളഅവസരങ്ങൾ നമുക്കുണ്ട്.നാം പോകുന്നിടത്തെല്ലാം അവന്റെ സ്നേഹവും സത്യവും പകർന്നുകൊണ്ട് നമുക്കും ദൈവത്തിന്റെ വീണ്ടെടുപ്പ് പദ്ധതിയുടെ ഭാഗമാകാം.